കേരളം
മദ്യപിച്ച് ബസ് ഓടിക്കല്‍; കൊച്ചിയില്‍ 6 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്.
നഗരത്തില്‍ ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളിയാഴ്ച നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.