Connect with us

ക്രൈം

യുപിയില്‍ ഗര്‍ഭിണിയായ 14കാരിയെ അച്ഛന്‍ തലയറുത്തു കൊലപ്പെടുത്തി

Published

on

murder

ഗര്‍ഭിണിയായതിന്റെ പേരില്‍ പതിനാലുകാരിയെ മകളെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിദൌലിയില്‍ ആണ് ഈ ദുരഭിമാനക്കൊല നടന്നത്. ആരാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്.

സിദൗലിയിലെ ദുലാപൂര്‍ ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തല അറുത്ത നിലയില്‍ ചൊവ്വാഴ്ച നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് എസ്.ആനന്ദ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

സെപ്തംബര്‍ 24നാണ് കൊലപാതകം നടന്നതെങ്കിലും കുടുംബം ഇക്കാര്യം രഹസ്യമാക്കി വച്ചതായിരുന്നു. കൊല നടത്തിയ ശേഷം തലയറുത്ത് മൃതദേഹം അഴുക്കു ചാലില്‍ തള്ളിയതായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സഹോദരന്‍ മുങ്ങിയിരിക്കുകയാണ്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രഥമദൃഷ്ട്യാ ഇതൊരു ദുരഭിമാനക്കൊലയാണെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് പറയാത്തതാണ് തന്നെ പ്രകോപിതനാക്കിയതെന്നും പ്രണയബന്ധത്തിലായിരുന്ന ആളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഒരുക്കമായിരുന്നെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 mins ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം7 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version