ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 118 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 118 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,54,392 ആയി. പുതിയതായി 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ആകെ കേസുകൾ 1,07,57,610 ആയി. നിലവിലെ ആക്ടീവ് കേസുകൾ 1,68,235 ആണ്. 1,04,34,983 ആണ് രോഗമുക്തി നേടിയവരുടെ എണ്ണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.