Connect with us

കേരളം

10,12 ക്ലാസിലെ സിലബസ് വെട്ടിക്കുറയ്ക്കില്ല; എത്ര ചോദ്യത്തിനും ഉത്തരമെഴുതാം

Published

on

karnataka sslc

 

പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സിലബസ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സിലബസ് ചുരുക്കിയാൽ ഒഴിവാക്കപ്പെടുന്ന മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് ലഭിക്കില്ല. തുടർ പഠനത്തിൽ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതികൾ മാറ്റില്ലെന്നും മന്ത്രി പറഞ്ഞു. മാർച്ച് 17-20 വരെയാകും പൊതുപരീക്ഷകൾ. പുതിയൊരു പരീക്ഷാരീതിയാണ് കോവിഡ് കാലത്തു വികസിപ്പിക്കുന്നത്. ‌‌

കുട്ടികൾക്ക് എന്തറിയില്ല എന്നതിനേക്കാൾ എന്തറിയാം എന്ന സമീപനമാകും കൈക്കൊള്ളുക. പുതിയ പരീക്ഷാരീതിയിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകും. താത്പര്യമുള്ള എത്ര ചോദ്യത്തിനു വേണമെങ്കിലും വിദ്യാർഥികൾക്ക് ഉത്തരമെഴുതാം. പരീക്ഷയ്ക്കു ചോദ്യങ്ങൾ വരുന്ന ഓരോ അധ്യായത്തിലെയും പ്രധാനഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also read: കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷ(ൻ)മാരുടെ വിശദവിവരങ്ങൾ

അവിടെ നിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ. ആകെ വിഷയം സംബന്ധിച്ചും പ്രധാനമേഖലകളെക്കുറിച്ചും ഡിജിറ്റൽ ക്ലാസുകൾ നടത്തിയിട്ടുണ്ട്. പ്രധാനമേഖലകളെക്കുറിച്ചു വീണ്ടും ക്ലാസ് നടത്തും. മോഡൽ പരീക്ഷയുണ്ടാകും. വിദ്യാർഥി സൗഹൃദപരീക്ഷയാകും നടത്തുക. അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ച് പരീക്ഷ എഴുതുന്നതിലാണ് ഊന്നൽ. ചോദ്യമാതൃക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം12 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം14 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം15 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version