ക്രൈം
വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച 100 കിലോ പിടികൂടി
വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. മുത്തങ്ങാ ചെക്ക് പോസ്റ്റിൽ പിടിച്ചത് 100 കിലോ കഞ്ചാവ്. രണ്ടു മുക്കം സ്വദേശികൾ പിടിയിൽ.
കടത്തികൊണ്ടു വന്നത് ലോറിയിൽ ചാക്കുകളിലാക്കി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് മുത്തങ്ങയിൽ പിടികൂടിയത്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ കല്ലൂർ ഭാഗത്തു വച്ചു നടത്തിയ പരിശോധനയിലാണ് നമ്പർ ഭാരത് ബെൻസ് ലോറിയിൽ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ കോഴിക്കോട് മുക്കം കൂടരണി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന് കൈമാറി.