ദേശീയം
പരീക്ഷാത്തട്ടിപ്പ് നടത്തിയാൽ10 വർഷം തടവ്, ഒരുകോടിരൂപ പിഴ; വിജ്ഞാപനമിറക്കി കേന്ദ്രം
രാജ്യത്ത് നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടയിലാണ്, പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്.
പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ തടവുലഭിക്കും. ഒരുകോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്. 10 ലക്ഷം രൂപവരെ പിഴ ലഭിക്കും.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.