Uncategorized
നെല്ലിന്റെ താങ്ങുവില കൂട്ടി
നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2022-23 വിളവെടുപ്പ് വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2040 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.