Connect with us

കേരളം

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, ആപ്പിന്റെ ഉറവിടം തേടി പൊലീസ്

Published

on

Screenshot 2023 11 19 153629

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ആപ്പിന്റെ ഉറവിടം തേടി പൊലീസ്. സിആർ കാർഡ് ആപ്പ് സൈബർ ഡോം പരിശോധിക്കുകയാണ്. ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് ശ്രമം. യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി എടുക്കും. മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിനെ ചോദ്യം ചെയ്യും. ആപ്പിൽ ഉപയോഗിച്ച മദർ ഐഡി കാർഡ് റിപ്പോർട്ടറാണ് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തിയിരുന്നു. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേർത്ത വോട്ടുകൾ പോലും കണക്കിൽ ഇല്ലെന്നും പകുതി വോട്ടുകൾ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി ഫർസിൻ മജീദ് പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലായിരുന്നു. കള്ള വോട്ടുകൾ സ്വീകരിക്കുകയും ഒറിജിനൽ തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം നേതൃത്വത്തിന് പരാതി നൽകും. പ്രശ്നങ്ങൾ നേതൃത്വം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ഫർസിൻ മജീദ് പറഞ്ഞത്. പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും എന്നിട്ടും നടപടി ആയില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് തീരുമാനം. പാർട്ടിക്ക് എതിരായല്ല സംസാരിക്കുന്നതെന്നും പാർട്ടിയിൽ തിരുത്തൽ ശക്തിയാകുമെന്നും ഫർസിൻ മജീദ് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version