Connect with us

കേരളം

യാത്രക്കാരുടെ മോശം പെരുമാറ്റം; മെട്രോയില്‍ സിവില്‍ വേഷത്തില്‍ പൊലീസുകാരെ വിന്യസിക്കും

യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡല്‍ഹി മെട്രോ. മെട്രോയില്‍ ഒരാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉള്‍പ്പെടെ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി.കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുങ്ങിയിരിക്കുന്നത്.

മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുന്നതിന് ഡിഎംആര്‍സി ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സിസിടിവികള്‍ ഇല്ലാത്ത പഴയ കോച്ചുകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കാന്‍ തീരുമാനമായി. മെട്രോയില്‍ യാത്രക്കാര്‍ വിഡിയോ ചിത്രീകരണം നടത്തുന്നത് ഡിഎംആര്‍സി കഴിഞ്ഞ മാസം വിലക്കിയിരുന്നു. ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നട
പടി.

യാത്രികര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡിഎംആര്‍സി പറഞ്ഞു. മറ്റ് യാത്രക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡിഎംആര്‍സി ഹെല്‍പ്പ് ലൈനില്‍ അറിയിക്കണം. സുരക്ഷാ ജീവനക്കാര്‍ ഉടനടി നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു. ഡല്‍ഹി മെട്രോയില്‍ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തില്‍ യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version