Connect with us

കേരളം

ഒപ്പം കഴിഞ്ഞ ആൾ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

ഒപ്പം താമസിച്ചിരുന്ന യുവതിയെ അവരുടെ വീട്ടിൽ കയറി യുവാവ് വാൾ ഉപയോഗിച്ച് വെട്ടിക്കൊന്നു. റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിത (27) ആണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ ശേഷം ഓടിപ്പോയ അതുൽ ഒളിവിലാണ്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം.

വാളുമായി അതുൽ രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ യുവതിയെ വെട്ടി വീഴ്ത്തി. യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛൻ വിഎ രാജു (60), അമ്മ ഗീത (51), സഹോദരി അമൃത (18) എന്നിവർക്കും വെട്ടേറ്റു. രാജുവിന്റെ നില ഗുരുതരമാണ്. മൂവരേയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും നിയമപരമായി വിവാഹിതരല്ല. കുറച്ചു നാളായി ഇരുവരും പിണക്കത്തിലായിരുന്നതിനാൽ രഞ്ജിത അവരുടെ വീട്ടിലായിരുന്നു താമസം. ആക്രമണം നടക്കുമ്പോൾ ഇവരുടെ മക്കളായ ഭദ്രി (4), ദർശിത് (2) എന്നിവർ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയവർ കുട്ടികളെ ഇവിടെ നിന്നു മാറ്റിയതിനാൽ അവർ രക്ഷപ്പെട്ടു.

ശനിയാഴ്ച രഞ്ജിത അതുലിനെതിരെ റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്.രഞ്ജിതയുടെ നിലവിളി കേട്ട് അച്ഛൻ രാജുവാണ് ആദ്യം ഓടിയെത്തിയത്. ഇതോടെ അതുൽ രാജുവിനേയും വെട്ടി. പിന്നാലെ ഗീതയേയും അമൃതയേയും ആക്രമിച്ചു ഇവിടെ നിന്നു കടന്നു കളഞ്ഞു. നാട്ടുകാർ എത്തുമ്പോഴേയ്ക്കും രഞ്ജിത മരിച്ചിരുന്നു. പിന്നാലെ ബാക്കിയുള്ളവരെ ആശുപത്രിയിലെത്തിച്ചു.

ഒരാഴ്ച മുൻപ് അതുൽ രഞ്ജിതയെ പത്തനാപുരത്തുള്ള റബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോയും എടുത്തിരുന്നു. മകളെ കൊല്ലുമെന്ന് അമ്മ ഗീതയേയും ഇയാൾ ഭീഷണിപ്പെടുത്തി. റാന്നി സിഐ പിഎസ് വിനോദ്, പെരുമ്പെട്ടി സിഐ എംആർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതുലിനായുള്ള തിരച്ചിൽ ഊർജിമാണെന്ന് പൊലീസ് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം11 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം14 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം18 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം18 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version