Connect with us

കേരളം

എലിപ്പനി ബാധിച്ച് യുവതി മരിച്ചു

Published

on

എലിപ്പനി ബാധിച്ച് യുവതി മരിച്ചു. പത്തനംതിട്ട തിരുമൂലപുരം പെമ്പള്ളിക്കാട്ട് മലയിൽ അമ്പിളിയാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ശരിയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും. എലി, അണ്ണാൻ, പശു, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്ന മലിനമായ ജലവുമായി സമ്പർക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.

പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ തലവേദന, പേശീവേദന, കാൽമുട്ടിനു താഴെയുള്ള വേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയെല്ലാം എലിപ്പനി ബാധയെത്തുടർന്ന് ഉണ്ടാകാം. രോഗം കരളിനെ ബാധിക്കുമ്പോഴാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടാകുന്നത്. വൃക്കകളെ ബാധിക്കുമ്പോൾ രക്തം കലർന്ന മൂത്രം പോവുക, മൂത്രത്തിന്റെ അളവ് കുറയുക, കാലിൽ നീര് എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നു.

മലിനജല സമ്പർക്കം പരമാവധി ഒഴിവാക്കുക. മലിനജല സമ്പർക്കമുണ്ടായാൽ കാലും കയ്യും സോപ്പുപയോഗിച്ച് കഴുകണം. ദുരന്തമേഖലകളിൽ ശുചീകരണ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ശുചീകരണ തൊഴിലാളികൾ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർ സുരക്ഷാ ഉപാധികളായ കയ്യുറ, കാൽമുട്ടു വരെയുള്ള പാദരക്ഷകൾ എന്നിവ ധരിക്കണം.

എലിപ്പനിക്കെതിരെ ഡോക്സി സൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കുക. ഈ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിർദേശമനുസരിച്ച് ഗുളിക കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version