Connect with us

കേരളം

ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു.

ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണ്.

മൂലമറ്റം സ്വദേശി പ്രദീപ് ആണ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. മൂലമറ്റം റൂട്ടിൽ സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് സനൽ. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം എന്നാണ് സൂചന.

മൂലമറ്റത്തെ പുതുതായി തുടങ്ങിയ തട്ടുകടയിൽ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കി. ഇതോടെ നാട്ടുകാർ ഇടപെട്ട് ഫിലിപ്പിനെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിച്ചു. എന്നാൽ പ്രകോപിതനായ ഫിലിപ്പ് വീട്ടിൽ പോയി തോക്കെടുത്ത് കൊണ്ടുവന്ന അഞ്ച് റൗണ്ട് വെടിയുതിർത്തു.

ഈ സമയം അതുവഴി സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലായി. നാടൻ തോക്ക് ഉപയോ​ഗിച്ചാണ് വെടിയുതിർത്തത്. ബസ് ജീവനക്കാരായ സനലും സുഹൃത്തുക്കളും ജോലി കഴിഞ്ഞ് പോകുമ്പോഴാണ് വെടിയേറ്റത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version