Connect with us

ക്രൈം

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടമായതിനെ തുടർന്ന് യുവാവ് തീകൊളുത്തി ജീവനൊടുക്കി

on

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ട യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി മരിച്ചു. മാന്നാര്‍ മേപ്പാടം കൊട്ടാരത്തില്‍ കമലാദാസന്റെ മകന്‍ കെ.അര്‍ജുന്‍(23) ആണ് ജീവനൊടുക്കിയിരിക്കുന്നത്. ഞായറാഴ്ച പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി.

സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് അര്‍ജുന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നത്. ഒരു ലക്ഷം രൂപയോളം അര്‍ജുന് നഷ്ടമായി. സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാന്‍ അര്‍ജുനെ ഏല്‍പിച്ച 60,000 രൂപയാണ് നഷ്ട്ടമായിരിക്കുന്നത്. സുഹൃത്തിന് പണം തിരിച്ചു നല്‍കേണ്ടത് ഇന്നലെയായിരുന്നു. കുറച്ചു ദിവസമായി അര്‍ജുന്‍ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുകയുണ്ടായി.

അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 25,000 രൂപയും എടുത്തിരുന്നു.ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടില്‍ വച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു ഉണ്ടായത്. ബൈക്ക് ബണ്ടിനു സമീപമുള്ള റോഡില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഹെല്‍മറ്റ് തലയില്‍ വച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. അതിനാല്‍ മുഖത്ത് പൊള്ളലേറ്റിരുന്നില്ല.

ശനിയാഴ്ച വീട്ടില്‍ നിന്നു ബൈക്കില്‍ തൃശൂരിലേക്കു പോയ അര്‍ജുന്‍ മടങ്ങി വരും വഴി പെട്രോള്‍ വാങ്ങിയിരുന്നെന്നാണ് സൂചന ലഭിക്കുന്നത്.നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അര്‍ജുന്‍ ഇന്നലെ രാവിലെ മരിച്ചു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version