Connect with us

കേരളം

കൊച്ചിയില്‍ യുവാവിനെ മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം

Published

on

കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. മർദ്ദനത്തിൽ വാരിയെല്ലിന് തകരാർ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയിൽ തള്ളി. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ 11 ന് രാത്രി 9.30 ഓടെയാണ് ആളുകൾ നോക്കി നിൽക്കെ യുവാവിനെ ഗുണ്ടാ സംഘം ക്രൂമായി മര്‍ദ്ദിച്ചത്. തുടർന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മർദ്ദനം തുടന്നു. ഇതിന് പിന്നാലെ വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂർണ്ണ നഗ്ന്നാക്കി മർദ്ദിച്ചെന്നും യുവാവിന്‍റെ പരാതിയില്‍ പറയുന്നു.

രാത്രി മുഴുവൻ നഗ്നനാക്കി മർദ്ദിച്ച ശേഷം ആലുവ ആശുപത്രിയിലെത്തിച്ച സംഘം മുങ്ങി. പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം പറഞ്ഞത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹോയത്തോടെ പോലീസ് പരാതി നൽകുകയുമായിരുന്നു.

മർദ്ദനമേറ്റയുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ സുഹൃത്ത് സംഘത്തിലുള്ള വ്യക്തിയാണ്. മർദ്ദിച്ചവർ എതിർ ചേരിയിലും. സുബിരാജിന്‍റെ വീട്ടിൽ ഫൈസലിനെ അന്വേഷിച്ച് ജോണി വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സംഭവത്തിൽ തമ്മനം ഫൈസൽ, സുബിരാജ് ചളിക്കവട്ടം. സുന്ദരൻ, അനുപ് അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version