Connect with us

കേരളം

തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം; ആശങ്കയോടെ കര്‍ഷകര്‍

വയനാട്ടില്‍ പലയിടങ്ങളിലും തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം പടരുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്കക്ക്. മഞ്ഞളിപ്പ് രോഗത്തിന് പുറമെ കീടങ്ങളുടെ ആക്രമണം കൂടി വര്‍ധിച്ചതോടെ തെങ്ങുകള്‍ ഉണങ്ങി നശിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ പിലാക്കാവ് മേഖലയിലെ തെങ്ങുകളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുന്നത്.

പിലാക്കാവിലുള്ള ഊരാളിക്കോളനിയിലെ ഭൂരിഭാഗം തെങ്ങുകളിലും മഞ്ഞളിപ്പ് രോഗം ബാധിച്ചുകഴിഞ്ഞു.
തെങ്ങോലകളില്‍ മഞ്ഞനിറം ബാധിക്കുന്നതാണ് മഞ്ഞളിപ്പിന്റെ തുടക്കം. പിന്നീട് കൂമ്പടഞ്ഞുപോകുമെന്നും, പതിയെ തെങ്ങ് ഉണങ്ങിപ്പോകുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മഞ്ഞളിപ്പിന് പുറമെ തെങ്ങുകളില്‍ വെള്ളീച്ചയുടെ ശല്യവും രൂക്ഷമാണെന്ന് പറയുന്നു. ഇക്കാരണം കൊണ്ട് ഇളംഓലകള്‍ പോലും ഉണങ്ങിവീഴുകയാണ്.

പ്രളയത്തിന് ശേഷം പലയിടത്തും കുരുമുളക് അടക്കമുള്ള വിളകളില്‍ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെങ്ങുകളിലേക്ക് ഈ രോഗമെത്തിയിരിക്കുന്നത്.
രോഗം ബാധിക്കുന്നതിന് മുമ്പായി കായ് ഫലം കുറഞ്ഞുതുടങ്ങി. അതേ സമയം തോട്ടത്തില്‍ ഒരു തെങ്ങിന് രോഗം ബാധിച്ചാലും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പേ മറ്റു തെങ്ങുകളിലേക്കും ഇവ അതിവേഗം വ്യാപിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

രോഗം വ്യാപകമായ പശ്ചാത്തലത്തില്‍ മണ്ണിന്റെ ധാതുലവണ, മൂലക ഘടന പരിശോധിക്കണമെന്ന ആവശ്യമുയരുകയാണ്. ഊരാളി കോളനി വനാതിര്‍ത്തിയില്‍ ആയതിനാല്‍ തന്നെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിച്ചു വളര്‍ത്തിയ തെങ്ങുകളിലാണ് ഇപ്പോള്‍ രോഗബാധയുണ്ടായിരിക്കുന്നത്. പ്രശ്‌നത്തില്‍ കൃഷിവകുപ്പ് ഇടപെടുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version