Connect with us

കേരളം

കേരളത്തിൽ 14 ജില്ലകളിൽ എട്ടിലും വനിതാ കളക്ടർമാർ

Untitled design 2021 07 09T102102.733

സ്ത്രീശാക്തീകരണത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പുതിയ കലക്ടർമാരുടെ പട്ടിക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം സ്ത്രീകളുടെ കയ്യിൽ ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ. പുതിയ നിയമനങ്ങൾ കൂടി വന്നതോടെ 8 ജില്ലകളിൽ വനിതാ കലക്ടർമാരായി. കൂടുതൽ കരുതൽ ജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഹരിതാ വി കുമാറിനാണ് തൃശൂരിലെ ചുമതല. പി കെ ജയശ്രീയാണ് കോട്ടയം കളക്ടർ. ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കളക്ടർ. പത്തനംതിട്ടയിൽ ദിവ്യാ എസ് അയ്യറും. ഈ മാറ്റങ്ങൾ വരുത്തുമ്പോഴാണ് സ്ത്രീകൾക്ക് കളക്ടർമാരിൽ കേരളത്തിൽ ഭൂരിപക്ഷം കിട്ടുന്നത്.

ദിവ്യാ അയ്യറാണ് പത്തനംതിട്ടയുടെ സാരഥി. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയും വയനാട്ടിൽ അദിലാ അബ്ദുല്ലയും തുടരുകയും ചെയ്യുമ്പോഴാണ് കളക്ടർമാരിലെ സ്ത്രീ ശാക്തീകരണം ചർച്ചയാകുന്നത്. കാസർകോട്ട് ആദ്യമായാണു വനിതാ കലക്ടറെ നിയമിക്കുന്നത്. അദീല അബ്ദുല്ല, നവ്‌ജ്യോത് ഖോസ, ദിവ്യ അയ്യർ എന്നിവർ മെഡിക്കൽ ഡോക്ടർമാർ കൂടിയാണ്. കോവിഡു കാലത്ത് ഇവരുടെ അറിവ് അതാത് ജില്ലകൾക്ക് ഗുണകരമായി മാറും. വയനാട്ടിൽ അദീല നടത്തുന്നത് അതിശക്തമായ ഇടപെടലാണ്. കോവിഡിനെ പിടിച്ചു നിർത്താനും വയനാടിന് കഴിഞ്ഞിട്ടുണ്ട്.

പത്തനംതിട്ടയിലും ദിവ്യാ അയർ സജീവമാകുമ്പോൾ അതിവേഗ വ്യാപനത്തിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരവും കോവിഡ് പ്രതിരോധത്തിൽ മുമ്പിലാണ്. അതാത് ജില്ലകളിലെ കോവിഡ് പ്രതിരോധം ഉൾപ്പെടെ നിർണായക ദൗത്യങ്ങളാണ് കളക്ടർമാർക്ക് നിർവഹിക്കാനുള്ളത്. അമ്പത് ശതമാനത്തിലേറെ കളക്ടർമാരിൽ പ്രാതിനിധ്യം സ്ത്രീകൾ നേടുകയാണ്.നിയമസഭയിൽ 33% സംവരണം എന്ന ആവശ്യം എങ്ങും എത്താതിരിക്കുമ്പോഴാണു ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്തു വനിതാ മേധാവിത്വം. പൊലീസ് മേധാവിയായി സന്ധ്യ എത്തുമെന്ന് കരുതിയവർക്കും തെറ്റി. ഇത് സർക്കാരിന്റെ സ്ത്രീശാക്തീകരണ ചിന്തകളിൽ വെള്ളം ചേരുന്നതായുള്ള ചർച്ചകൾ എത്തി.

ഇതിനിടെയാണ് കളക്ടർമാരുടെ സ്ഥലം മാറ്റത്തിലൂടെ പിണറായി പുതു മാതൃക തീർക്കുന്നത്. കോൺഗ്രസ് നേതാവ് ശബരീനാഥിന്റെ ഭാര്യയാണ് ദിവ്യാ അയ്യർ. രാഷ്ട്രീയ പശ്ചാത്തലം പോലും നോക്കാതെ പത്തനംതിട്ട ജില്ല അവരെ ഏൽപ്പിക്കുകയാണ് പിണറായി. ക്രമസമാധാനത്തിലും മറ്റും കളക്ടർക്ക് നിർണ്ണായക റോളുണ്ട്. സ്ത്രീ പീഡനത്തിലും മറ്റും ഇരകൾ സമാശ്വാസമായി കളക്ടർമാറുമെന്ന പ്രതീക്ഷയും പൊതു സമൂഹത്തിനുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version