Connect with us

കേരളം

പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്​റ്റില്‍

Published

on

WhatsApp Image 2021 07 02 at 7.16.48 PM

പയ്യന്നൂര്‍ രാമന്തളിയില്‍ രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്​റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്​റ്റ്​ ചെയ്തത്.

ഷമീല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതില്‍നിന്ന്​ റഷീദ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി വിവരം ലഭിച്ചു.

ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലത്തു നിന്ന്​ യുവതി എഴുതിയ കത്ത് കണ്ടെത്തി. കത്തില്‍ ഷമീല താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ ജോലി ചെയ്തുവന്ന ഭര്‍ത്താവ് റഷീദിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കാണിച്ച്‌ ബന്ധു ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതോടെ പൊലീസ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി അറസ്​റ്റിലേക്കെത്തുകയായിരുന്നു.

ഗാര്‍ഹിക പീഡന കുറ്റവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്​റ്റ്​ ചെയ്തത്. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസ്സുമുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്. വിദേശത്തായിരുന്ന റഷീദ് സമീപ കാലത്ത് നാട്ടിലെത്തിയതായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version