Connect with us

കേരളം

ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതെ യുവതി മരിച്ചു; മകൾ മരിച്ചതിന്റെ ആഘാതത്തിൽ അമ്മയും മരിച്ചു

29 6

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതായതോടെ യുവതി മരിച്ചു. മകൾ മരിച്ചതിന്റെ ആഘാതത്തിൽ അമ്മയും മരിച്ചു. തൃശൂർ മതിലകത്താണ് സംഭവം. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്‍റെ ഭാര്യ പ്രീതി (49), മകൾ ഉണ്ണിമായ (27) എന്നിവരാണ് ഒരേ ദിവസം മരിച്ചത്.

കാട്ടൂർ പൊഞ്ഞനം കോമരത്ത് ലാലിന്‍റെ ഭാര്യയായ ഉണ്ണിമായയ്ക്ക് ഹൃദയവാൽവ് സംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നു. ഇതുമൂലം ഇടക്കിടെയുണ്ടാകുന്ന ശ്വാസ തടസ്സം മാറ്റാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ ഉപയോഗിക്കാറുണ്ട്. എന്നാൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു.

ഇതോടെ ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തനരഹിതമായി. ഓക്സിജൻ കിട്ടാതെ അവശയായ ഉണ്ണിമായയെ അയൽക്കാർ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. എന്നാൽ മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികൾ അമ്മ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു.

പിന്നാലെ മകളുടെ മൃതദേഹവും വീട്ടിൽ എത്തിച്ചു. മകളുടെ ചേതനയറ്റ മുഖം കണ്ടതോടെ തളർന്ന് വീണ പ്രീതിയെ ഉണ്ണിമായയുടെ മൃതദേഹം കൊണ്ടുവന്ന അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് ആദ്യം മകൾക്കും പിറകെ അമ്മക്കും ചിതയൊരുങ്ങി. പ്രീതിയുടെ മകൻ അരുൺ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം19 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം22 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം22 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം23 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version