Connect with us

കേരളം

സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണു; വനിതാ ക്ലീനര്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണ് വനിതാ ക്ലീനര്‍ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ പൊയില്‍ സരോജിനി (65) ആണ് മരിച്ചത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം.

സരോജിനി കയറി ആദ്യപടിയില്‍ എത്തുമ്പോഴേക്കും ബസിന്റെ വാതില്‍ അടയുകയും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിന്റെ ആഘാതത്തില്‍ സരോജിനി തെറിച്ചുവീഴുകയും ബസിനടിയില്‍പ്പെടുകയുമായിരുന്നു.

ബസില്‍ പകരക്കാരിയായി ജോലിക്ക് കയറിയതാണ് സരോജിനി. മൂന്ന് വര്‍ഷം മുന്‍പ് സ്‌കൂള്‍ ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കള്‍: സുജിന, സൗപര്‍ണിക. സരോജിനിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version