Connect with us

കേരളം

ഇൻസ്റ്റാ​ഗ്രാം ലൈവിൽ വന്ന് ആത്മഹത്യാ ശ്രമം; മെറ്റാ അധികൃതരും കേരള പോലീസും ഇടപെട്ടു രക്ഷപ്പെടുത്തി

Published

on

തിരുവനന്തപുരം കരമന സ്വദേശിനിയാണ് ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് മിനിറ്റ്കൊണ്ട് ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പോലീസിന് നൽകുകയായിരുന്നു. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരംകരമന പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. പോലീസുകാർ ഉടൻ തന്നെ പുറപ്പെട്ടു. തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പോലീസ് കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ യുവതി പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ അധികൃതർ സൈബർ സെല്ലിനെ വിവരം അറിയിച്ചത്.

കാസര്‍കോട് സ്വദേശിയായ പങ്കാളിയുമായി യുവതിക്ക് ഉണ്ടായ പ്രശ്നങ്ങളും ഇതേതുടർന്നുണ്ടായ മാനസിക വിഷമങ്ങളുമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കൊച്ചി സെബർ സെല്ലിന് വിവരം ലഭിച്ച് വെറും പത്ത് മിനുട്ടിനുള്ളിൽ തന്നെ യുവതിയെ കണ്ടെത്തി കേരള പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version