Connect with us

കേരളം

ഉളിക്കലിൽ ആശ്വാസം; നാടു വിറപ്പിച്ച കൊമ്പൻ കാടു കയറി

IMG 20231012 WA0184

ഉളിക്കല്‍ ടൗണില്‍ ഭീതി പരത്തിയ കാട്ടാന തിരിച്ച് കാടു കയറി. രാത്രി മുഴുവൻ പ്രദേശത്ത് തങ്ങിയ ആന പുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു. കർണാടക വനത്തിൽനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാണ് ഉളിക്കൽ ടൗണിൽ കാട്ടാനയെത്തിയത്. അഞ്ചുമണിക്കൂറോളമാണ് കാട്ടാന ടൗണിൽ നിലയുറപ്പിച്ചത്. പിന്നീട് ആനയെ ടൗണിൽ നിന്ന് മാറ്റിയെങ്കിലും കാടു കയറാൻ തയാറാകാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പടക്കം പൊട്ടിച്ച് ആനയെ കാടു കയറ്റാൻ രാത്രിവരെ ശ്രമങ്ങൾ നടത്തിയെങ്കിലും അത് വിജയം കണ്ടില്ല.

ഇന്നലെ രാവിലെ ആറു മണിയോടെയാണ് ജനവാസ മേഖലയിൽ കാട്ടാനയെ കണ്ടത്. ഉളിക്കൽ ലാറ്റിൻ പള്ളിക്കു സമീപമുള്ള കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വൈകുന്നേരത്തോടെയാണ് പടക്കം പൊട്ടിച്ച് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയത്. മാട്ടറ ഭാഗത്തേക്ക് തിരിഞ്ഞ കാട്ടാനയുടെ പിന്നാലെ വനം വകുപ്പ് സംഘം പിന്തുടരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കശുമാവിൻ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാന പിന്നീട് മണിക്കൂറുകൾക്കു ശേഷമാണ് വയത്തൂരിലേക്ക് മാറിയത്. അവിടെ മൂന്നു മണിക്കൂർ ചെലവഴിച്ചതിനു ശേഷമാണ് കാട്ടാന മടങ്ങിയത്.

ആനയെ കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് ആറുപേർക്ക് വീണ് പരിക്കേറ്റത്. കാട്ടാനയെ കാണാൻ ജനങ്ങൾ തിങ്ങിക്കൂടിയത് പലപ്പോഴും ദൗത്യത്തിന് തിരിച്ചടിയായി മാറിയിരുന്നു. ജനങ്ങൾ വീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാൻ പലരും കൂട്ടാക്കിയില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം12 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം13 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം14 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം15 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം16 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം17 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം18 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version