Connect with us

കേരളം

നടുറോഡിൽ കാട്ടാന പ്രസവിച്ചു; സംരക്ഷണമൊരുക്കി ആനകൾ

Published

on

നടുറോഡിൽ കാട്ടാന പ്രസവിച്ചു. കണ്ണൂർ ആറളം ഫാമിന് സമീപം കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടിൽ നഴ്‌സറിയ്ക്ക് സമീപത്താണ് ആന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടത്തിലുള്ള മറ്റ് ആനകൾ പ്രസവിച്ച ആനയ്ക്ക് സുരക്ഷയൊരുക്കി തമ്പടിച്ചതോടെ റോഡ് അടച്ചു.

പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡിൽ കഴി‌ഞ്ഞിരുന്നു. പുലർച്ചെയാണ് കുഞ്ഞുമായി ആറളം ഫാമിനോട് ചേർന്ന കാട്ടിലേയ്ക്ക് മാറിയത്. ഇതിനിടെ കുറേയധികം കാട്ടാനകൾ എത്തി സംരക്ഷണമൊരുക്കുകയായിരുന്നു. പ്രസവിച്ച കാട്ടാനയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനംവകുപ്പിന്റെ ആർ ടി സംഘവും രംഗത്തുണ്ട്.

അതേസമയം, കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് കാടുകടത്തപ്പെട്ട അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ആനയിപ്പോൾ കളക്കാട് മുണ്ടൻതുറെെ കടുവാ സങ്കേതത്തിലാണുള്ളത്. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകൾ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം6 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം7 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം8 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം9 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം10 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം11 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം12 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version