Connect with us

കേരളം

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹർക്ക് ഇനി പിടി വീഴും; പുതിയ വരുമാന സർട്ടിഫിക്കറ്റ് വേണമെന്നു ധനവകുപ്പ്

pension money

അനർഹർ ക്ഷേമ പെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടിയുമായി സർക്കാർ. ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ പെൻഷൻ വാങ്ങുന്നതു തടയാൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കണമെന്നു ധനവകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു.

മസ്റ്ററിങ് നിർബന്ധമാക്കിയിട്ടും ക്ഷേമപ്പെൻഷൻ പട്ടികയിൽ അനർഹർ തുടരുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.മാനദണ്ഡങ്ങളിലെ പഴുത് ഉപയോ​ഗിച്ചാണ് അനർഹർ പെൻഷൻ വാങ്ങുന്നത്. ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെൻഷനുകളുടെ വാർഷിക കുടുംബ വരുമാന പരിധി. എന്നാൽ ഇതിൽ കൂടുതൽ വരുമാനമുള്ളവരും പെൻഷൻ വാങ്ങുന്നുണ്ട്.

പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അനർഹരെ പുറത്താക്കാൻ കഴിയുമെന്നാണ് ധനവകുപ്പ് കരുതുന്നത്. 48 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. വ്യാജരേഖയുണ്ടാക്കിയും സ്വാധീനം ഉപയോ​ഗിച്ചും തുടരുന്നവരെ കണ്ടെത്താൻ ജില്ലയിലെ ഇൻസ്പെക്ഷൻ വിഭാ​ഗത്തെ ചുമതലപ്പെടുത്തും.

വിധവാ പെൻഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ നടക്കുന്നത്. പുനഃർവിവാഹിതരായവരും ഭർത്താവ് ഉപേക്ഷിച്ചവരും വരെ വ്യാജരേഖകൾ ഹാജരാക്കി പെൻഷൻ വാങ്ങിക്കുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ലഭിച്ച പരാതികളിൽ 60 ശതമാനവും ശരിയാണെന്നും കണ്ടെത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം13 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം15 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version