Connect with us

കേരളം

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്

Published

on

rain keralajpg

അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതിയില്ല. വയനാട്ടിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കാറ്റും ഉണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ചേർപ്പിൽ കനത്ത മഴയിൽ വീട് തകർന്നു. ആയിരത്തോളം വീടുകൾ വാസയോഗ്യമല്ലാതായി.നഗരത്തിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. ഇരിങ്ങാലക്കുടയിൽ പല ഇടങ്ങളിൽ മരം വീണു വൈദ്യുതി കമ്പികൾ പൊട്ടി. എനമാക്കൽ റെഗുലേറ്ററിന്റെ ഷട്ടർ തുറന്നിട്ടുണ്ട്.

കൊല്ലത്ത് അർധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് മഴ കുറഞ്ഞു. കാറ്റിൻ്റെ ശക്തിയും കുറഞ്ഞു.പുലർച്ചെയോടെ മഴ നിലച്ച മട്ടാണ്. കടൽക്ഷോഭത്തിനും ശമനമുണ്ട് .മരങ്ങൾ കടപുഴകിയതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി ഇനിയും പൂർണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ക്യാമ്പുകളിലേക്കു മാറിയവർ അവിടെ തുടരുകയാണ്.

ആലപ്പുഴ ജില്ലയിലും പുലർച്ചവരെ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമാണ്. ഇവിടങ്ങളിൽ ഇന്ന് എൻഡിആർഎഫ് സംഘത്തെ നിയോഗിക്കും. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ കൂടുതൽ വീടുകളിൽ വെള്ളം കയറി. എറണാകുളം ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി നാനൂറിലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് രാത്രി മുഴുവൻ ശക്തമായ മഴ പെയ്തു.മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറൻ മേഖലയിലേക്ക് കൂടുതൽ വെള്ളമെത്തുന്ന സ്ഥിതിയാണ്.രാത്രിയിൽ ശക്തമായ കാറ്റിൽ കുമരകം മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പത്തനംതിട്ടയിൽ ഇന്നലെ രാത്രി തന്നെ മഴ കുറഞ്ഞു. അർദ്ധരാത്രിയിൽ എവിടെയും ശക്തമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴയില്ല. മലയോര മേഖലയിൽ രാത്രി ഇടവിട്ട് മഴ പെയ്തു. അച്ഛൻ കോവിൽ ആറ്റിൽ നേരിയ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അണക്കെട്ടുകളിൽ നിലവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഇല്ല.

കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂർ, തോപ്പയിൽ, കോതി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. എന്‌‍ിആർഎഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറത്തും മഴ തുടരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊന്നാനി, താനൂർ തീരദേശമേഖലകളിൽ കടൽക്ഷോഭത്തിൻ്റെ ശക്തി കുറഞ്ഞിട്ടുണ്ട്.. എൻഡിആർഎഫ് സംഘത്തെ പൊന്നാനിയിൽ വിന്യസിച്ചു. ഇടുക്കി രാത്രി ശക്തമായ മഴ പെയ്തു. മിക്കയിടത്തും വൈദ്യുതി ഇല്ല. ശക്തമായ കാറ്റിൽ നിരവധി സ്ഥലത്തു മരങ്ങൾ കടപുഴകി വീണു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം22 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം23 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version