Connect with us

കേരളം

‘പോക്സോയിൽ തന്നെ കുടുക്കിയത്’; ആരോപണങ്ങൾ വ്യാജമെന്ന് റോയ് വയലാട്ടിന്റെ കൂട്ടാളി അഞ്ജലി റീമ ദേവ്

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ് ബുക്കിലൂടെ അഞ്ജലി വ്യക്തമാക്കി. താനുള്‍പ്പടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണന്ന് പരാതിക്കാരി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനേയും കൂട്ടാളികളായ സൈജു തങ്കച്ചനേയും അഞ്ജലിയേയും പ്രതിയാക്കി ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പരാതി നല്‍കിയ യുവതി അഞ്ജലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
തന്നെയും പെണ്‍കുട്ടികളെയും ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണന്നും ഇവര്‍ക്ക് ലഹരിമരുന്ന് കച്ചവടമുണ്ടെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍ ഇതെല്ലാം സ്വയം രക്ഷപെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണന്ന് അഞ്ജലി പറയുന്നു

ബിസിനസ് ശക്തിപ്പെടുത്താന്‍ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസില്‍ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അഞ്ജലിയും ഉന്നയിച്ചതിനെല്ലാം തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ടന്ന് പരാതിക്കാരിയും പറയുമ്പോള്‍ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇനി നിര്‍ണായകം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version