Connect with us

കേരളം

എ ഐ ക്യാമറ; ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകിത്തുടങ്ങി

Published

on

സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തുടക്കത്തിൽ ബോധവത്കരണ നോട്ടീസ് മാത്രമായിരിക്കും നൽകുക.

ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ല. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കും. എഐ ക്യാമറ പദ്ധതി അനുസരിച്ച് റോഡിലെ ഗതാഗതനിയമലംഘനത്തിന് മെയ് 20 മുതൽ പിഴ ഈടാക്കി തുടങ്ങും.

അതേസമയം ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴ ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ മെയ് 10ന് ഉന്നതതലയോഗം ചേരും. പിഴയിൽനിന്ന് കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും ആലോചിച്ചിരുന്നു.

സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് അയയ്ക്കുക. തുടർന്ന് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക.

തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് പകുതിയോളമായി കുറഞ്ഞിട്ടുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം24 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version