Connect with us

കേരളം

വോട്ട് മാറി ചെയ്തു; വോട്ടറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

41

വോട്ട് മാറി വോട്ട് ചെയ്തതിനെ തുടർന്ന് വോട്ടറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂർ താഴെചൊവ്വ എ ല്‍ പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം.

യഥാർത്ഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.അതേസമയം, ആലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയയാളെ തിരിച്ചയച്ചു. കളര്‍കോട് എല്‍ പി എസിലെ 67-ാം നമ്പര്‍ ബൂത്തില്‍ ആയിരുന്നു സംഭവം.പോളിംഗ് ബൂത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്.

വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കി കമ്പംമേട്ടിലും നാദാപുരത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കമ്പംമേട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് കോണ്‍ഗ്രസ് തടഞ്ഞു. ഇരട്ടവോട്ടുളളവരാണ് സംഘത്തിലുളളതെന്ന് ആരോപിച്ചാണ് കോൺ​ഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞത്. നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.

എന്നാൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ച് പിന്തിരിഞ്ഞ് പോവാൻ ഇരുമുന്നണികളെ പ്രവർത്തകരോടും ആവശ്യപ്പെട്ടു. അതേസമയം, കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108-ാം ബൂത്തിൽ യുഡിഎഫ് ഏജന്റിനെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version