Connect with us

കേരളം

‘വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് തിരുവനന്തപുരം’; വിഴിഞ്ഞം പോർട്ടിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു

Published

on

Himachal Pradesh Himachal Pradesh cloudburst (86)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻറെ നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്റെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി രാജീവും അഹമ്മദ് ദേവർ കോവിലും ചടങ്ങിൽ പങ്കെടുത്തു.

വിഴിഞ്ഞത്ത് അടുത്ത മാസം 4 ന് ആദ്യ കപ്പലെത്തുമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അനന്തസാധ്യതകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീണ്ടനാളത്തെ സ്വപ്നത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണ് തുറമുഖമെന്ന് മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞു. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പുരോഗതി വരും. അദാനി കമ്പനി ഒരു നിശ്ചിത കാലത്തേക്ക് സർക്കാർ നിശ്ചയിച്ച നടത്തിപ്പുക്കാർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരത്തിന്റെ എല്ലാ മേഖലയിലുള്ള വികസനത്തിനും വിഴിഞ്ഞം തുറമുഖം വഴിവയ്ക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം പി.പിപി മോഡലാണ്. ഇതിൽ ആദ്യ പി പബ്ലിക് ആണെന്നും ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.‌

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം22 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version