Connect with us

കേരളം

വിഴിഞ്ഞം തുറമുഖം; രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ ശ്രമം തുടരുന്നു

Screenshot 2023 10 22 151414

വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കേണ്ട രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ ശ്രമം തുടരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ശനിയാഴ്ച തടസ്സപ്പെട്ടിരുന്നു. കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിർമ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്.

ശനിയാഴ്ച ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതാണ് തടസ്സം. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങി. ഇത് കൂടാതെ നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ് ഇനി ഇറക്കാനുള്ളത്. കടൽ ശാന്തമായാൽ നാല് ദിവസം കൊണ്ട് ക്രയിനുകൾ യാഡിൽ സ്ഥാപിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ക്രയിനുകൾ ഇറക്കി ഷെൻഹുവ 15 കപ്പൽ ഇന്നലെ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു കരാർ. സമയക്രമം തെറ്റിയതോടെ ദിനംപ്രതി 20ലക്ഷം രൂപ ചൈനീസ് കമ്പനിക്ക് അദാനി പോർട്സ് പിഴ നൽകേണ്ടി വരും. അതേസമയം, ക്രയിനുകളും കപ്പലും കാണാൻ തുറമുഖത്തിന്റെ പരിസരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആണിപ്പോൾ. ടൺകണക്കിന് ഭാരമുള്ള കൂറ്റൻ ക്രെയിനുകൾ ഇറക്കുന്നത് അത്യന്തം സങ്കീർണവും ദുഷ്കരവുമാണ്. ചെറിയ കാറ്റുപോലും പ്രവർത്തനത്തെ ബാധിക്കുമെന്നിരിക്കെ ക്രെയിനുകൾ ഇറക്കി തീർക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് അദാനി പോർട്ട് നൽകുന്ന വിവരം.

 

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version