Connect with us

കേരളം

ലത്തീൻ സഭയെ അനുനയിപ്പിക്കാനൊരുങ്ങി സർക്കാർ; കട്ടമരത്തൊഴിലാളികളുടെ നഷ്ടപരിഹാരം കൂട്ടി

Himachal Pradesh Himachal Pradesh cloudburst 2023 10 13T131134.636

വിഴിഞ്ഞത്ത് ഉടക്കിട്ട ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി സംസ്ഥാന സർക്കാർ. ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരം കൂട്ടി സർക്കാർ ഉത്തരവിറക്കി. ഒരാൾക്ക് 4.22 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും.

നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു വാഗ്ദാനം. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചർച്ച നടത്തിയ സജി ചെറിയാൻ, വാഗ്ദാനങ്ങൾ ഉടൻ പാലിക്കുമെന്നും അറിയിച്ചു. അതിനിടെ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ വിഴിഞ്ഞം എം ഡി അദീല അബ്ദുള്ള നേരിട്ട് ബിഷപ്പ് ഹൗസിലെത്തി ക്ഷണിച്ചു. പക്ഷെ, ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ല.

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സർക്കാർ വൻ സംഭവമാക്കാൻ തയ്യാറെടുക്കുമ്പോഴാണ് ലത്തീൻ അതിരൂപത കടുത്ത എതിർപ്പ് ഉയർത്തുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാത്തതിലാണ് അമർഷം. മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാകുന്നതും തീരശോഷണ പഠനം തീരാത്തതുമെല്ലാം ഉന്നയിച്ചാണ് വിമർശനം.

4 ക്രെയിനുകൾ കൊണ്ടുവന്നതിനെ വലിയ സംഭവമാക്കുന്ന സർക്കാർ കണ്ണിൽപൊടിയിടുകയാണെന്ന് വികാരി ജനറൽ യൂജിൻ പെരേര വിമർശിച്ചു. ചടങ്ങിലേക്ക് ഔദ്യോഗികമായി സർക്കാർ ക്ഷണിച്ചെങ്കിലും സഭാ നേതൃത്വം പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. പുലിമുട്ട് നിർമ്മാണം പൂർണ്ണതോതിലാകാതെയുള്ള ചടങ്ങിൽ പങ്കെടുത്താൽ കുറച്ചിലാകുമെന്നാണ് സഭാ നിലപാട്. ഉദ്ഘാടന ദിവസം പ്രതിഷേധിക്കണമെന്ന് വരെ അഭിപ്രായമുള്ളവർ സഭയിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version