Connect with us

കേരളം

‘കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജീവിച്ചിരിക്കില്ല’; അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വിജയ് ബാബുവിന്റെ ശബ്ദരേഖ പുറത്ത്

Published

on

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. അതിജീവിതയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ വിജയ് ബാബു വഴി തേടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.

കഴിഞ്ഞദിവസം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പണവും മറ്റും വിജയ് ബാബു ഓഫര്‍ ചെയ്തതായി അതിജീവിതയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി വൈകാരിക തലത്തില്‍ സംസാരിച്ച് കേസ് പിന്‍വലിക്കാന്‍ അതിജീവിതയെ വിജയ് ബാബു പ്രേരിപ്പിക്കുന്നതാണ് ശബ്ദ രേഖ.

‘ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. സത്യമായാണ് പറയുന്നത്. അച്ഛന്‍ പോയിട്ട് കുറച്ചുനാളെ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ല. ഞാന്‍ ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ കൊടുത്തയാളാണ് ഞാന്‍.’- എന്നിങ്ങനെയാണ് ശബ്ദ രേഖയിലെ വാക്കുകള്‍.

‘ഇതിനോടകം തന്നെ സംഭവം പുറത്തായി. ഞാന്‍ സമ്മതിക്കുന്നു. സൊല്യൂഷന്‍ ഉണ്ട്. ഞാന്‍ മാപ്പുപറയാം. ഞാന്‍ കാലുപിടിക്കാം. എന്നെ അവള്‍ തല്ലിക്കോട്ടേ. എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. ട്രിഗര്‍ ചെയ്തു. മനുഷ്യനല്ലേ. വഴക്ക് ഉണ്ടാവില്ലേ?, സൊല്യൂഷന്‍ ഇല്ലേ? അതിന് പൊലീസ് കേസാണോ വേണ്ടത്. നാളെ കുട്ടിയുടെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ? ഇങ്ങനെയാണ് ശബ്ദ രേഖയിലെ വിജയ് ബാബുവിന്റെ വാക്കുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം5 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം8 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം12 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം12 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version