Connect with us

കേരളം

നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു 

Published

on

1603940888 1513908477 ramavarma scaled

നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു.

ഏഴാച്ചേരി രാമചന്ദ്രൻ,  ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് അവാർഡിനർഹമായത്.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്.

രാജ്ഭവനിൽ നടന്ന  അവാർഡ് സമർപ്പണ ചടങ്ങിൽ ഗവർണ്ണർക്ക് പുറമെ അവാർഡ് ജേതാവും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

ട്രസ്റ്റ്‌ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭവാർമ്മ സ്വാഗതം പറഞ്ഞു. പ്രൊഫ.ജി. ബാലചന്ദ്രൻ, ട്രസ്റ്റ്‌ സെക്രട്ടറി സി. വി. ത്രിവിക്രമൻ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 44 വർഷമായി വയലാർ സാഹിത്യ അവാർഡ് നിർണ്ണയ ചടങ്ങുകൾ ഭംഗിയായി നടത്തിവരുന്ന, 90 വയസ്സ് പിന്നിട്ട സെക്രട്ടറി സി വി ത്രിവിക്രമനെ ഗവർണ്ണർ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ  അഡ്വ. ബി. സതീശൻ നന്ദി രേഖപ്പെടുത്തി.പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ചു വയലാർ ഗാനസന്ധ്യയും നടന്നു.

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിപാടി.

പൊതുവേദി ഒഴിവാക്കി ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ ഗാനസന്ധ്യ തത്സമയം ആളുകൾക്ക്  കാണാനുള്ള അവസരം ഒരുക്കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version