Connect with us

കേരളം

എല്ലാ ഐടി ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി

Published

on

a5a6c715168297358e764c1c9247fdefd8f8f3848ec3f2aa81244f7cb9615735

കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്ബനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്.

പാര്‍ക്കിലെ എച്ച്‌ ആന്റ് ആര്‍ ബ്ലോക്ക് സ്ജ്ജീകരിച്ച ക്യാമ്ബില്‍ ശനിയാഴ്ച കുത്തിവെപ്പ് ആരംഭിച്ചു. അടുത്ത ഘട്ടങ്ങളിലായി കൊച്ചി ഇന്‍ഫോ പാര്‍ക്കിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലും വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ ടെക്ക് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കും.

ഐടി പ്രൊഫഷനലുകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ ഐടി പാര്‍ക്കുകളും ഐടി കമ്പനികളും കൈകോര്‍ത്ത് പുതിയൊരു ചുവട് വച്ചിരിക്കുകയാണ്. ഈ വാക്‌സിനേഷന്‍ പദ്ധതി സംസ്ഥാനത്തുടനീളമുള്ള ഐടി കാമ്പ്യസുകളിലെ തൊഴില്‍ അന്തരീക്ഷം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും ജീവനക്കാരെ വേഗത്തില്‍ തിരികെ എത്തിക്കാനും സഹായിക്കുമെന്ന് കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഐടി സമൂഹത്തിനും അവരുടെ കുടുംബത്തിനും ഐടി കമ്ബനികള്‍ക്കും ഏറെ ആശ്വാസം നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ലക്ഷം കോവിഷീല്‍ഡ് വാക്‌സിനാണ് ഈ പദ്ധതിക്കു വേണ്ടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ടെക്ക് ഹോസ്പിറ്റല്‍ നേരിട്ടു വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ചില്‍ 25,000 ഡോസാണ് എത്തിയത്. വിവിധ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നിരവധി കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേയും കൊച്ചി ഇന്‍ഫോ പാര്‍ക്കിലേയും ഏതാനും വന്‍കിട കമ്ബനികള്‍ അവരുടെ ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version