Connect with us

കേരളം

രക്ഷിതാക്കളുടെ സമ്മതമുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Published

on

Sivankutty 770x433 1

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ മറ്റന്നാള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 967 സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കും. 500 ലേറെ കുട്ടികളുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ നല്‍കുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിനു ശേഷം മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

8.14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷന് അര്‍ഹത. ഇതില്‍ 51 ശതമാനം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളില്‍ വാക്‌സിനേഷനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഒരു മുറി രജിസ്‌ട്രേഷനും, മറ്റൊരു മുറി വാക്‌സിനേഷന്‍ റൂമായും മാറ്റും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു റൂം, വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ റൂം, ആംബുലന്‍സ് സര്‍വീസ് വേണമെങ്കില്‍ അതിനുള്ള സൗകര്യം എന്നിവയും ഉറപ്പാക്കും.

രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്‌സിന്‍ നല്‍കുക. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടെങ്കില്‍, അതുസംബന്ധിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 ന് വാക്‌സിനേഷന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ സ്‌കൂളുകളിലേയും പിടിഎ യോഗം ചേരും. ഓരോ ദിവസവും വാക്‌സിനേറ്റ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വിദ്യാഭ്യാസവകുപ്പ് ശേഖരിക്കും.

ജനുവരി 22,23 തീയതികളില്‍ 10,11,12 ക്ലാസുകള്‍ നടക്കുന്ന വിദ്യാലയങ്ങളില്‍ നാട്ടുകാരുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ശുചീകരണം നടത്തും. ഈ മാസം 21 ന് സ്‌കൂളുകള്‍ അടയ്ക്കുന്ന മുറയക്ക്, ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തും. ഇതിനുള്ള പുതിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് മുമ്പു തന്നെ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കും. അധ്യാപകര്‍ സ്‌കൂളുകളില്‍ വന്ന് വിക്ടേഴ്‌സ് ചാനലുമായി സഹകരിച്ച് ഓണ്‍ലൈന്‍ പഠനത്തിന് സഹായികളായി മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം36 mins ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version