ആരോഗ്യം
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തം ദാനം ചെയ്യരുത്
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റേതാണ് നിർദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവിൽ രക്തദാനം നടത്തുരുതെന്നാണ് എൻബിടിസി പറയുന്നത്.
രണ്ട് ഡോസുകൾ എടുക്കുന്നതിനിടയിൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാൽ ഫലത്തിൽ ആദ്യ വാക്സീൻ എടുത്ത് കഴിഞ്ഞാൽ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്. നിലവിൽ രാജ്യത്ത് രണ്ട് വാക്സീനുകളാണ് വിതരണം ചെയ്യുന്നത്. കൊവാക്സീനും, കൊവിഷീൽഡും രണ്ട് വാക്സീനുകളുടെ കാര്യത്തിലും പുതിയ മാർഗ നിർദ്ദേശം ബാധകമാണ്.
അതോടൊപ്പം കൊവിഡ് വാക്സീൻ എടുത്താല്‍ 2 മാസത്തേയ്ക്ക് ഗര്‍ഭധാരണം ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് വാക്‌സിനില്‍ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നതിനാലാണ് കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ (World Health Organisation- WHO) മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച് WHOയുടെ പ്രത്യേക നിര്‍ദ്ദേശമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
വാക്‌സിന്‍ ഡോസുകള്‍ എടുത്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് മാത്രമേ ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ എന്നാണ് പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നത്. അതായത്, വാക്സിന്‍ എടുത്ത ശേഷം എട്ട് ആഴ്ചത്തേക്കെങ്കിലും ഗര്‍ഭധാരണം ഒഴിവാക്കണം. വാക്‌സിനില്‍ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നും ചിലപ്പോള്‍ കാഴ്ചക്കുറവ്, കേള്‍വി പ്രശ്‌നങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.