Connect with us

Uncategorized

പ്രവാസികള്‍ക്കെതിരെ വി. മുരളീധരന്‍ ദുഷ്‌പ്രചരണം നടത്തുന്നു, കേന്ദ്രമന്ത്രിക്കെതിരെ കടുത്ത വിമര്‍ശവുമായി മുഖ്യമന്ത്രി

Published

on

v muralidharan

കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ കടുത്ത വിമര്‍ശമുന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, സംസ്ഥാനം പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടത്തുന്നവരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രി വി,മുരളീരനുമുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മുന്‍നിലപാട്. എന്നാല്‍ അതിന് വിപരീതമായി നിലപാട് മാറുന്ന തരത്തില്‍ എന്ത് അത്ഭുതമാണ് ഇതിനിടയില്‍ സംഭവിച്ചിട്ടുള്ളതെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിടത്തും പറഞ്ഞിട്ടില്ല. എംബസി നടത്തണമെന്നാണ് പറഞ്ഞത്, അത് മറ്റുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. ഇത് പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രചാരകരുടെ കൂട്ടത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടി ഭാഗഭാക്കാകുന്നതായിട്ടാണ് കാണുന്നത്. എന്നാല്‍ ഇതേ കേന്ദ്ര സഹമന്ത്രി മാര്‍ച്ച്‌ 11 നി പറഞ്ഞത് മറ്റൊന്നാണ്. രോഗം ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്‌താല്‍ രോഗം പകരാം എന്നതാണ്. രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ അന്നത്തെ നിലപാട്. ഇപ്പോള്‍ അതിന് നേരെ മാറുന്നു. കേരളം അത്തരം ഒരു നിലപാട് എടുത്തിട്ടേയില്ല. രോഗമുള്ളവര്‍ വിദേശത്തു തന്നെ കഴിയട്ടെ എന്ന നിലപാട് ഒരു ഘട്ടത്തിലും സംസ്ഥാനം പറഞ്ഞിട്ടില്ല.

എല്ലാവരെയും കൊവിഡ് ടെസ്‌റ്റിന് വിധേയരാക്കിയതിന് ശേഷമേ വിമാനത്തില്‍ കയറ്റൂ എന്നായിരുന്നു കേന്ദ്രമന്ത്രി അന്ന് പറഞ്ഞത്. ഇത് പറഞ്ഞയാള്‍ തന്നയാണ് ഇന്ന് കേരളം ടെസ്‌റ്റിനു വേണ്ടി പറയുന്നത് മഹാപാതകം എന്നു പറഞ്ഞു നടക്കുന്നത്. മേയ് 5ന് ഇത് പറഞ്ഞതിന് ശേഷം എന്ത് അത്ഭുതമാണ് സംഭവിച്ചിട്ടുള്ളത് നിലപാട് മാറ്റാന്‍ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതാണ്- മുഖ്യമന്ത്രി പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം52 mins ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം3 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം20 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം23 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം23 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version