Connect with us

ക്രൈം

ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലം അല്ലെന്ന് വാവ സുരേഷ്

Published

on

vava suresh

കൊല്ലത്തെ ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലം അല്ലെന്ന് പാമ്പുപിിത്തക്കാരന്‍ വാവ സുരേഷ്. വീടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും, ഉത്ര വധക്കേസ് വിചാരണയ്ക്കിടെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം മനോജ് മുന്‍പാകെ വാവ സുരേഷ് മൊഴി നല്‍കി.

പറക്കോട്ടെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴാണ് ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്. അതില്‍ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്നും അപ്പോള്‍ത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദര്‍ശിച്ചപ്പോള്‍, മൂര്‍ഖന്‍ സ്വാഭാവികമായി ആ വീട്ടില്‍ കയറില്ല എന്നു മനസ്സിലായി.

30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇടവന്നിട്ടില്ലെന്നും വാവ സുരേഷ് പറഞ്ഞു. തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖന്റെയും അണലിയുടെയും കടികള്‍ക്കു സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഉറങ്ങിക്കിടക്കുന്നവര്‍ക്ക് പോലും ആ വേദന സഹിക്കാനാവില്ലെന്ന് സുരേഷ് മൊഴി നല്‍കി.

കേസില്‍ 51-ാം സാക്ഷി അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വറും മൊഴി നല്‍കി. അടൂര്‍ പറക്കോടുള്ള വീട്ടില്‍ അണലിയെയും അഞ്ചലില്‍ ഉത്രയുടെ വീട്ടില്‍ മൂര്‍ഖനെയും കണ്ടതു പാമ്പുകളുടെ സ്വാഭാവികമായ രീതിയില്‍ അല്ലെന്ന് അദ്ദേഹം മൊഴി നല്‍കി. ഉത്രയുടെ കൈകളിലുണ്ടായ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രം ഉണ്ടാകുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം മൊഴിയില്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version