Connect with us

കേരളം

വോട്ടര്‍പട്ടിക പുതുക്കുന്നു: ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്

election 2

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ അംഗങ്ങളുടെ ആകസ്മിക ഒഴിവ് ഉപതെരഞ്ഞെടുപ്പിലൂടെ നികത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി എന്നീ മുനിസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ഏപ്രില്‍ 15ന് പ്രസിദ്ധീകരിക്കും. പഞ്ചായത്തുകളുടെ പട്ടിക ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിക്കും‌.

അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ 29 വരെ സമര്‍പ്പിക്കാം. അവകാശവാദങ്ങളില്‍ മെയ് 10ന് തീര്‍പ്പ് കല്‍പ്പിക്കും. മെയ് 11ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയതിയായ 2021 ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.

വോട്ടര്‍ പട്ടിക പുതുക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍ പത്തനംതിട്ട- കലഞ്ഞൂര്‍ പല്ലൂര്‍ 20, ആലപ്പുഴ- മുട്ടാര്‍ നാലുതോട് 58, കോട്ടയം- എലിക്കുളം ഇളങ്ങുളം 14, എറണാകുളം- ജില്ലയിലെ വേങ്ങൂര്‍ ചൂരത്തോട് 11, വാരപ്പെട്ടി കോഴിപ്പിള്ളി സൗത്ത് 13, മാറാടിനോര്‍ത്ത് മാറാടി 06, മലപ്പുറം- ജില്ലയിലെ ചെറുകാവ് ചേവായൂര്‍ 10, വണ്ടൂര്‍ മുടപ്പിലാശ്ശേരി 09, തലക്കാട് പാറശ്ശേരി വെസ്റ്റ് 15, കോഴിക്കോട്- വളയം കല്ലുനിര 03, കണ്ണൂര്‍ ആറളം വീര്‍പ്പാട് 10 എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം നെടുമങ്ങാട് പതിനാറാംകല്ല് 17, എറണാകുളം പിറവം കരക്കോട് 05, വയനാട് സുല്‍ത്താന്‍ ബത്തേരി പഴശ്ശേരി 07 എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version