Connect with us

കേരളം

ശാസ്താംകോട്ട ആശുപത്രിയിൽ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ എന്ന് ആരോപണം

WhatsApp Image 2021 08 01 at 4.26.45 PM

ലോക്ഡൗണ്‍ കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍. ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പുമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും മാവേലി മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കിയുമാണ് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ അശാസ്ത്രീയ വികസനത്തിന് തുടക്കമിട്ടത്.ലോക്ഡൗണ്‍ ഇളവിനനുസരിച്ച്‌ നണ്ടിര്‍മാണങ്ങള്‍ ആരംഭിക്കാനാണ് നീക്കം. രണ്ടുവര്‍ഷം മുന്‍പ് ഒരു കോടിയില്‍പരം രൂപ മുടക്കി നിര്‍മിച്ച ഡെന്റല്‍ എക്‌സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും മാവേലി മെഡിക്കല്‍ സ്റ്റോര്‍ ബില്‍ഡിങ്ങും ഒന്നര വര്‍ഷം മുന്‍പ് നിര്‍മിച്ച കൂറ്റന്‍ പാര്‍ക്കിങ് ഷെഡും, ഹൈമാക്‌സ് ലൈറ്റും പൊളിച്ചുമാറ്റിയാണ് പുതിയ നിര്‍മാണം.

മൂന്ന് കോടി രൂപ മുടക്കി പുതിയ മാതൃ-ശിശു വിഭാഗം നിര്‍മിക്കാനാണ് ഇടിച്ചു നിരത്തലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയിലേക്കുള്ള വഴി വരെ തടസ്സപ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മിക്കുമ്ബോള്‍ പ്രധാനമായും നഷ്ടമാകുന്നത് താലൂക്കിലെ ഏക മാവേലി മെഡിക്കല്‍ സ്റ്റോറാണ്. വലിയ വില നല്‍കി മരുന്ന് വാങ്ങാന്‍ സാധിക്കാത്ത സാധാരണക്കാരന്റെ ആശ്രയമായ മാവേലി മെഡിക്കല്‍ സ്റ്റോറാണ് അടയുന്നത്. ഇതിനിടെ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ കാലതാമസത്തെ തുടര്‍ന്ന് ആധുനിക കെട്ടിട സമുച്ചയത്തിനായി അനുവദിച്ച 50 കോടി രൂപ പാഴായി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പത്സതിയുടെ ഭാഗമായി ആശുപത്രിക്ക് ഈ തുക അനുവദിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.

സ്ഥലം ഏറ്റെടുക്കുന്നതില്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയും മാര്‍ക്കറ്റിന്റെ ഒരു ഭാഗവും ഇതിനായി കണ്ടെത്താന്‍ തുടക്കത്തില്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ശക്തമായ ഇടപെടീലിന് എംഎല്‍എ അടക്കമുള്ളവര്‍ തയ്യാറായില്ല. അടച്ചു പൂട്ടിയ കെഎസ്‌ആര്‍ടിസി ഡിപ്പോ നിന്നിടത്തേക്ക് മാര്‍ക്കറ്റ് മാറ്റി പകരം ഇപ്പോഴുള്ള മാര്‍ക്കറ്റ് സ്ഥലത്ത് ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തുടക്കത്തില്‍ ആലോചിച്ചതാണ്.

മുന്‍പ് മാര്‍ക്കറ്റായിരുന്ന സ്ഥലത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കായി ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ഡിപ്പോ റദ്ദാക്കിയതോടെ ഈ സ്ഥലം വിജനമായി കിടക്കുകയാണ്. ഈ പത്സതിയുമായി ഭരണനേതൃത്വം പിന്നീട് മുന്നോട്ട് പോയില്ല. താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള സ്ഥലപരിമിതി രോഗികളെ വീര്‍പ്പ് മുട്ടിക്കുന്നു. 75 സെന്റോളം വരുന്ന സ്ഥലത്ത് കട്ടയടുക്കിയ പോലെ വിവിധ ബ്ലോക്കുകള്‍ ഉള്ളതിനാല്‍ രോഗികളും ജീവനക്കാരും സ്ഥലപരിമിതി മൂലം നട്ടം തിരിയുന്നു. ഇതിനിടയിലേക്കാണ് പുതിയ ബ്ലോക്ക് വരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version