Connect with us

കേരളം

കണ്ണൂരില്‍ 15 വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് എതിരില്ലാത്ത വിജയം

Published

on

cpm flag.jpg.image .784.410

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 15 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍.

ആന്തൂര്‍ നഗരസഭ (6 വാര്‍ഡുകള്‍) മലപ്പട്ടം പഞ്ചായത്ത് (5 വാര്‍ഡുകള്‍), കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് (2 വാര്‍ഡുകള്‍) എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് എതിരില്ല. മൊറാഴ, കാങ്കൂല്‍, കോള്‍മൊട്ട, നണിച്ചേരി, ആന്തൂര്‍, ഒഴക്രോം വാര്‍ഡുകളിലാണ് സി.പി.എം മാത്രം നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ആന്തൂരില്‍ കഴിഞ്ഞതവണ 14 ഇടത്ത് എതിരാളികളില്ലാതെ എല്‍.ഡി.എഫ് ജയിച്ചിരുന്നു.

കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചിടത്തും എല്‍.ഡി.എഫിന് എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയില്ല. അടുവാപ്പുറം നോര്‍ത്ത്, കരിമ്പില്‍, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാര്‍ഡുകളിലാണിത്. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഇടത് സ്ഥാനാര്‍ഥികള്‍ മാത്രം.

കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാര്‍ഡിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മാത്രമാണ് പത്രിക നല്‍കിയത്. അതേസമയം, കണ്ണൂര്‍ ജില്ലയ്ക്ക് പുറമെ കാസര്‍കോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് (3 വാര്‍ഡുകള്‍) കയ്യൂര്‍ ചീമേനി പഞ്ചായത്ത് (ഒരു വാര്‍ഡ്) എന്നിവിടങ്ങളിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്.

ഇവിടങ്ങളില്‍ മറ്റ് സ്ഥാനാര്‍ഥികളാരും പത്രിക നല്‍കിയിട്ടില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒന്നര ലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി ജനവിധി തേടും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version