തൊഴിലവസരങ്ങൾ
യൂണിയന്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍; ആകർഷകമായ ശമ്പളം
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷാ നടപടികള്‍ ഫെബ്രുവരി 3 ന് ആരംഭിച്ചു, ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. താല്‍പ്പര്യവും യോഗ്യതയുമുള്ള വ്യക്തികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
2024 മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. മൊത്തം 606 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ജനറല്‍/സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസ് 850 രൂപയും എസ്സി/എസ്ടി/വികലാംഗ വിഭാഗക്കാര്‍ 175 രൂപയും പരീക്ഷാ ഫീസായി അടയ്ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, അപേക്ഷകളുടെ സ്‌ക്രീനിംഗ്, വ്യക്തിഗത അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം.
അപേക്ഷിക്കാനുള്ള നടപടികള്‍:
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ റിക്രൂട്ട്മെന്റ് ടാബ് തിരഞ്ഞെടുക്കുക. അതത് തസ്തികയിലേക്ക് അപ്ലൈ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ പ്രക്രിയയില്‍ തുടരുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസിനായി പണമടയ്ക്കുക. ഫോം സബ്മിറ്റ് ചെയ്ത ശേഷം ഭാവി റഫറന്‍സിനായി ഒരു പകര്‍പ്പ് സൂക്ഷിക്കുക.
മൊത്തം 200 മാര്‍ക്കുകളുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ മൊത്തം ദൈര്‍ഘ്യം 120 മിനിറ്റാണ്. ഓരോ തെറ്റായ ഉത്തരത്തിനും അനുവദിച്ച മാര്‍ക്കിന്റെ നാലിലൊന്നോ 25 ശതമാനമോ കുറയ്ക്കും.
അടിസ്ഥാന ശമ്പള സ്‌കെയില്‍:
- ചീഫ് മാനേജര്‍-ഐടി (സൊല്യൂഷന്‍സ് ആര്‍ക്കിടെക്റ്റ്)- 76,010 – 89,890 രൂപ
- ചീഫ് മാനേജര്‍-ഐടി (ക്വാളിറ്റി അഷ്വറന്‍സ് ലീഡ്)- 76,010 – 89,890
- ചീഫ് മാനേജര്‍-ഐടി (ഐടി സര്‍വീസ് മാനേജ്‌മെന്റ് എക്‌സ്‌പെര്‍ട്ട്)- 76,010 രൂപ – 89,890
- ചീഫ് മാനേജര്‍-ഐടി (എജൈല്‍ മെത്തഡോളജിസ് സ്‌പെഷ്യലിസ്റ്റ്)- 76,010 – 89,890
- സീനിയര്‍ മാനേജര്‍-ഐടി (അപ്ലിക്കേഷന്‍ ഡെവലപ്പര്‍)- 63,840 – 78,230
- സീനിയര്‍ മാനേജര്‍-ഐടി (DevSecOps എഞ്ചിനീയര്‍)- 63,840- 78,230
- സീനിയര്‍ മാനേജര്‍-ഐടി (റിപ്പോര്‍ട്ടിംഗ് & ETL സ്‌പെഷ്യലിസ്റ്റ്, മോണിറ്ററിംഗ് ആന്‍ഡ് ലോഗിംഗ്)- 63,840- 78,230
- സീനിയര്‍ മാനേജര്‍ (റിസ്‌ക്)- 63,840 രൂപ – 78,230
- സീനിയര്‍ മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)- 63,840 രൂപ- 78230
- മാനേജര്‍-ഐടി (ഫ്രണ്ട്-എന്‍ഡ്/ മൊബൈല്‍ ആപ്പ് ഡെവലപ്പര്‍)- 48,170- 69810
- മാനേജര്‍-ഐടി (എപിഐ പ്ലാറ്റ്‌ഫോം എഞ്ചിനീയര്‍/ഇന്റഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ്)- 48,170 രൂപ- 69,810
- മാനേജര്‍ (റിസ്‌ക്) എംഎംജിഎസ് 48,170 രൂപ- 69,810
- മാനേജര്‍ (ക്രെഡിറ്റ്) എംഎംജിഎസ് 48,170 രൂപ- 69810
- മാനേജര്‍ (നിയമം)- 48,170 രൂപ- 69,810
- മാനേജര്‍ (ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍)- 48,170 രൂപ- 69,810
- മാനേജര്‍ (ടെക്നിക്കല്‍ ഓഫീസര്‍)- 48,170- 69,810
- അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍)- 36,000 രൂപ- 63,840
- അസിസ്റ്റന്റ് മാനേജര്‍ (സിവില്‍ എഞ്ചിനീയര്‍)- 36,000- 63,840
- അസിസ്റ്റന്റ് മാനേജര്‍ (ആര്‍ക്കിടെക്റ്റ്)- 36,000 രൂപ- 63,840
- അസിസ്റ്റന്റ് മാനേജര്‍ (ടെക്നിക്കല്‍ ഓഫീസര്‍)- 36,000 രൂപ- 63,840
- അസിസ്റ്റന്റ് മാനേജര്‍ (ഫോറെക്‌സ്)- 36,000 രൂപ- 63,840