Connect with us

കേരളം

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

Published

on

20240211 000340.jpg

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ  വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ  കളർവിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ സർട്ടിഫൈ ചെയ്യേണ്ടതാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റം ഉൾക്കൊണ്ടാണ് കളർ വിഷൻ ടെസ്റ്റ് നിർബന്ധമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് www.mvd.kerala.gov.in

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് അടിമുടി പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നല്‍കിയിരുന്നു. ഡ്രൈവിങ് ടെസ്‌റ്റ്, ലേണേഴ്‌സ് പരീക്ഷ എന്നിവയിലാകും മാറ്റം വരുത്തുക. പരിഷ്‌കാരം സംബന്ധിച്ച് നിർദേശങ്ങൾ അറിയിക്കാൻ 10 അംഗ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷൻ.

ലൈസൻസ് ഉള്ളവർക്ക് പോലും മര്യാദയ്ക്ക്‌ വാഹനം ഓടിക്കാൻ അറിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ടെസ്‌റ്റിന് എച്ച് മാത്രം എടുത്താൽ പോരെന്നും, കയറ്റത്തിൽ നിർത്തി മുന്നോട്ട് എടുക്കുക, റിവേഴ്‌സ് പാർക്കിങ് ചെയ്യുക എന്നിവ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ലൈസൻസ് നൽകൂ എന്നും മന്ത്രി അറിയിച്ചിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം5 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം13 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം14 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം15 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം15 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version