Connect with us

കേരളം

ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക

Published

on

Screenshot 2021 02 23 at 11.24.58 AM

ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക തയാറാകുന്നു. ന്യായ് പദ്ധതിക്ക് പുറമേ ബില്‍ ഫ്രീ ആശുപത്രികളും തുടങ്ങും. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഒരുക്കും. കാന്‍സര്‍, വൃക്ക രോഗമുള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ സൗജന്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി രൂപീകരിക്കും. ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രഥമ പരിഗണനയുണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ പ്രകടന പത്രികയിലുണ്ടാകുമെന്നാണ് സൂചനകള്‍. യുഡിഎഫ് പ്രകടനപത്രികയുടെ കരട് ഉടന്‍ പുറത്തുവിടും.

യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന് മുന്‍പ് ശശി തരൂരും ബെന്നി ബെഹന്നാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വിവിധ മേഖലകളിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയാറാക്കുക. ഇക്കാര്യത്തില്‍ ഏകദേശ ധാരണായിട്ടുണ്ട്.

ഇന്നലെ യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്ന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ മാസം അവസാനം തന്നെ പ്രകടന പത്രികയുടെ കരട് പുറത്തുവിടും. ജനകീയ ക്ഷേമ പദ്ധതികള്‍ക്കാണ് യുഡിഎഫ് പ്രഥമ പരിഗണന നല്‍കുന്നത്.

ന്യായ് പദ്ധതി അടക്കം പ്രകടനപത്രികയിലുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ബില്‍ ഫ്രീ ആശുപത്രിയും പ്രകടന പത്രികയിലുണ്ടാകും. ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണിത്. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും യുഡിഎഫിന്റെ പ്രകടനപത്രികയിലുണ്ടാകും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ലോണുകള്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നതടക്കമുള്ള തീരുമാനങ്ങളും പ്രകടന പത്രികയിലുണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version