Connect with us

കേരളം

ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ ആണിവേരറുക്കും; സുഖം മാത്രം അറിയുന്നവരാണ് പാര്‍ട്ടിയുടെ തലപ്പത്തുളളവരെന്ന് എ വി ഗോപിനാഥ്

Published

on

0c0121b168f0ab3d74036c1545225c2b406b93cc9ea65f9291fff5618a90270e

ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ ആണിവേരറുക്കുമെന്ന് മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥ്. കോണ്‍ഗ്രസ് പുനഃസംഘടന ഉണ്ടായേ തീരൂ. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെ മന്നോട്ട് പോകാനുള്ള തീരുമാനം അംഗീകരിക്കില്ല. ദുഃഖങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും സുഖം മാത്രം അറിയുന്നവരാണ് പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെന്നും ഗോപിനാഥ് പറഞ്ഞു.

പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണ്. ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ ആണിവേര് അറുക്കും. കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാണ്. തന്റെ ശബ്ദം നേതൃത്വം മറ്റൊരു അര്‍ത്ഥത്തിലെടുത്തു. നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിച്ച പോലെ മന്നോട്ട് പോകുന്നില്ല. നേരിയ പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളതെന്നും നാളെ രാത്രിവരെ അനുകൂലതീരുമാനത്തിനായി കാത്തിരിക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി.

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ചവിട്ടുകള്‍ ഏല്‍ക്കമ്ബോള്‍ എന്ത് ചെയ്യും. കൂടെ നില്‍ക്കേണ്ടവര്‍, സംരക്ഷിക്കേണ്ട ആളുകള്‍ പിന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായി. ഇതു വരെ താന്‍ മനസ് തുറന്നിട്ടില്ല. കൂടെയുള്ള പ്രവര്‍ത്തകരെ വഞ്ചിച്ച്‌ പോകാന്‍ തനിക്ക് കഴിയില്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ദുഃഖങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും സുഖം മാത്രം അറിയുന്നവരാണ് പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെന്നും ഗോപിനാഥ് കുറ്റപ്പെടുത്തി.

പ്രശ്നപരിഹാരം വൈകുന്നതിനെ തുടര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി ഗോപിനാഥ് ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വ്യക്തമാക്കിട്ടുണ്ട്. പെരിങ്ങോട്ടുകുറിശ്ശി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ താന്‍ അവഗണിക്കപ്പെട്ടെന്ന പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഗോപിനാഥിന് പട്ടാമ്ബി സീറ്റ് നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല തന്റെ താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version