Connect with us

കേരളം

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചുവപ്പ് നൂല്‍ ചുറ്റി വരിഞ്ഞ മുട്ട; കൂടോത്രമെന്ന് ആരോപണം

ullas

കുന്നത്തൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടിലെ പറമ്പിൽ ല്‍ വാഴയിലയില്‍ മുട്ടയും നാരങ്ങയും കണ്ടെത്തി.ഞായറാഴ്‌ച രാവിലെയാണ് ഇവ കണ്ടെത്തിയത്. ഉല്ലാസിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയില്‍ വച്ച നിലയില്‍ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്.

ഒരു മുട്ടയുടെ മേല്‍ ചുവപ്പ് നൂല്‍ ചുറ്റി വരിഞ്ഞിട്ടുണ്ട്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുഭാഗത്ത് ഓം എന്നും എഴുതിയിട്ടുണ്ട്.സംഭവം കൂടോത്രമെന്നാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഉല്ലാസിനെ തോല്‍പ്പിക്കാനുളള നീക്കമാണെന്നും പ്രവര്‍ത്തര്‍ പറയുന്നു. അതേസമയം, ആരെങ്കിലും തമാശ ഒപ്പിച്ചതാകാമെന്നാണ് ഉല്ലാസ് കോവൂര്‍ പറയുന്നത്.

ഏപ്രില്‍ ഫൂള്‍ ഒക്കെയല്ലേ, എന്തെങ്കിലും തമാശയായിരിക്കാം. രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ കൂടോത്രമൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉല്ലാസ് കോവൂര്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഫോട്ടോയെടുത്ത് കൊണ്ടുപോയതെങ്കിലും ഇത് വാര്‍ത്തയാക്കരുതെന്ന് താന്‍ പറഞ്ഞതാണ്. രാഷ്ട്രീയസംവാദം നടക്കുന്നതിനിടെ ഇത്തരം അന്ധവിശ്വാസങ്ങളെ വലിച്ചിഴയ്‌ക്കരുതെന്നായിരുന്നു തന്റെ നിലപാട്. പക്ഷേ എങ്ങനെയോ വാര്‍ത്തയും ഫോട്ടോയും ലീക്കായെന്ന് ഉല്ലാസ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version