Connect with us

പ്രവാസി വാർത്തകൾ

യുഎഇലേക്കുള്ള യാത്രാവിലക്ക് തുടരും

Published

on

uae airport

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് തു​ട​രും. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ലൈ 25വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​മി​റേ​റ്റ്സ് എയർലൈൻസ് അ​റി​യി​ച്ചു. 31 വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സും വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ്യാ​പി​ച്ച​തോ​ടെ​യാ​ണ് യു​എ​ഇ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ 24 ശ​നി​യാ​ഴ്ച മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ദ്യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് അ​ത് മേ​യ് 14 വ​രെ നീ​ട്ടി. നി​ല​വി​ൽ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി വി​ല​ക്ക് തു​ട​രു​ന്നു.

ഇതോടെ, പെരുന്നാള്‍ അവധി കഴിയുന്നതോടെ യുഎഇയിലേക്ക് മടങ്ങിയെത്താമെന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ താല്‍ക്കാലികമായി അസ്തമിച്ചു. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നാണ് അധികൃതര്‍ അറിയിത്തിരിക്കുന്നത്. ഈ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ അവസ്ഥ യുഎഇ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടര്‍ തീരുമാനമെന്നും സര്‍ക്കുലര്‍ വ്യക്താക്കി. അതേസമയം, ഈ രാജ്യങ്ങളില്‍ നിന്ന് യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയോ നിക്ഷേപക വിസയോ ഉള്ളവര്‍ എന്നിവര്‍ക്ക് യുഎഇ യാത്രയ്ക്ക് തടസ്സമില്ല.

16 രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഇപ്പോള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചു. മിക്ക വിമാന കമ്പനികളും റീഫണ്ട് അനുവദിക്കാതെയാണ് ടിക്കറ്റ് ബുക്കിംഗ് നല്‍കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ടിക്കറ്റ് എടുക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും ദേര ട്രാവല്‍ ആന്റ് ടൂറിസ്റ്റ് ഏജന്‍സി വക്താവ് അറിയിച്ചു. ഒക്ടോബര്‍ ഒന്നോടെ ദുബായ് എക്‌സ്‌പോയ്ക്ക് തുടക്കമാകുമെന്നതിനാല്‍ അതിന് മുമ്പായി യാത്രാ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും പക്ഷെ, കൃത്യമായ തീയതി പറയാനാവുന്ന സ്ഥിതി ഇല്ലെന്നും റീഗല്‍ ടൂര്‍സ് പ്രതിനിധികളും അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version