Connect with us

കേരളം

സംസ്ഥാനത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; 13 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

സംസ്ഥാനത്ത് കലി തുള്ളി പെരുമഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍. പ്ലാപ്പള്ളി ഭാഗത്ത് മൂന്നു വീടുകള്‍ ഒലിച്ചുപോയി. 13 പേരെ കാണാതായി. ഇതില്‍ ഒരു വീട്ടിലെ ആറുപേരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. മുണ്ടക്കയം ഇളംകാടിന് സമീപം ഉരുള്‍പൊട്ടലുണ്ടായി. 50 ഓളം വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു. മുക്കളവുമായി ബന്ധിക്കുന്ന പാലം തകര്‍ന്നു.

കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി. ജില്ലയിലെ മലയോരമേഖലകളില്‍ വ്യോമസേന എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ ഭാഗത്താണ് രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന എത്തുക. തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടി മരിച്ചു.

മുണ്ടക്കയം -എരുമേലി ക്രോസ് വേ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയെ വിന്യസിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വകുപ്പുകളും ദുരന്ത നിവാരണത്തിന് മുന്നിട്ടിറങ്ങാനും പിണറായി വിജയന്‍ നിര്‍ദേശിച്ചു.

വടക്കന്‍ കേരളത്തില്‍ വൈകീട്ടോടെ മഴ ശക്തമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഴ കനത്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version