Connect with us

കേരളം

പാളയം പള്ളി 150 വയസ്സിന്റെ നിറവിൽ

Published

on

തലസ്ഥാനത്തെ മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന ആരാധനാലയങ്ങളിലൊന്നായ പാളയം സെയ്ന്റ് ജോസഫ്സ് കത്തീഡ്രലിന് പ്രായം 150. വിദേശ മിഷനറിമാരിൽ തുടങ്ങി തമിഴരും മലയാളികളുമായ വിശ്വാസികളിലൂടെ ഉയർന്ന ദേവാലയം തിരുവനന്തപുരം ലത്തീൻ രൂപതയുടെ കത്തീഡ്രലാണ്. പള്ളിക്ക് എതിർഭാഗത്തുള്ള പാളയം ജുമാ മസ്ജിദ്, സമീപത്തെ ഗണപതിക്ഷേത്രം എന്നിവ ചേർന്നതാണ് തലസ്ഥാനത്തിന്റെ മതമൈത്രീഭാവം.

18ാം നൂറ്റാണ്ടിലെ മധുര മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് പള്ളിയുടെ ഉത്പത്തിചരിത്രം. തിരുനെൽവേലി, കൊച്ചി എന്നിവിടങ്ങളിൽനിന്ന് കച്ചവട ആവശ്യത്തിനായി തലസ്ഥാനത്തെത്തിയവരും റെയിൽവേ ജോലിക്കെത്തിയ ആംഗ്ലോ ഇന്ത്യക്കാരും മത്സ്യക്കച്ചവടക്കാരും കുന്നുകുഴി, പുത്തൻചന്ത ഭാഗത്ത് താമസിച്ചിരുന്നു. നഗരത്തിലെ ആദ്യ റോമൻ കത്തോലിക്കാ ദേവായലമായ പേട്ട സെയ്ന്റ് ആൻസ് പള്ളിയിലായിരുന്നു ഇവരെല്ലാം ആരാധനയ്ക്കു പോയിരുന്നത്. പേട്ടയിലെത്താനുള്ള അസൗകര്യം പരിഗണിച്ച് പാളയത്ത് പള്ളി വേണമെന്ന ആവശ്യമാണ് പിറവിക്കു കാരണമായത്.

1958ൽ ഫാ. ഫ്രാൻസിസ് മിറാന്റ എന്ന വിദേശ മിഷനറിയാണ് പാളയത്ത് സ്ഥലം വാങ്ങി ദേവാലയത്തിനു തുടക്കംകുറിച്ചത്. 1873 വരെ ഒരു ചെറിയ ഓലക്കെട്ടിടത്തിൽ ആരാധന നടന്നതായി കരുതുന്നു. 1864 ഒക്ടോബർ 10ന് വികാരിയായ ഫ്രാൻസിസ് മിറാന്റയാണ് പള്ളിക്കു തറക്കല്ലിട്ടത്. 1873ൽ ഫാ. എമിജിയസിന്റെ കാലത്ത് പള്ളിയുടെ നിർമാണം പൂർത്തിയായി. മേയ് നാലിന് അന്നത്തെ കൊല്ലം മെത്രാൻ എൽഡഫോൺസ് ബോർഞ്ഞയായിരുന്നു പള്ളിയുടെ ആശീർവാദകർമം നിർവഹിച്ചത്.

1912ൽ ദേവാലയത്തിനു തെക്കുവടക്കായി കുരിശിന്റെ ആകൃതിയിൽ പള്ളി വിപുലീകരിച്ചു. ഗോഥിക് ശൈലിയിലുള്ള മണിമാളികയുടെ നിർമാണം 1933ലാണ് പൂർത്തിയായത്. നിർമാണത്തിനായി വിശ്വാസികൾ, വിദേശത്തുള്ള ഇടവകക്കാർ എന്നിവരിൽനിന്നും മലേഷ്യയിൽനിന്നും പണം സ്വരൂപിച്ചിരുന്നു.പ്രധാന അൾത്താരയിൽ ഇപ്പോഴുള്ള സെയ്ന്റ് ജോസഫിന്റെ തിരുസ്വരൂപം 1921ൽ വിദേശത്തുനിന്നു കൊണ്ടുവന്നതാണ്. ഗോപുരത്തിനു മുകളിൽ യേശുക്രിസ്തു കൈയുയർത്തി നിൽക്കുന്ന വലിയ സ്വരൂപം ഇറ്റലിയിൽനിന്നാണ് കൊണ്ടുവന്നത്.

1873ൽ 600ഓളം പേർ ഇടവകാംഗങ്ങളായി ഉണ്ടായിരുന്നു. ഇപ്പോൾ 5500ഓളം അംഗങ്ങളുണ്ട്. സെയ്ന്റ് ജോസഫ്സ് എൽ.പി. സ്കൂൾ, ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ എന്നിവ പള്ളിക്കു കീഴിൽ പ്രവർത്തിക്കുന്നു. 2010 മേയ് ഒന്നിന് ഭദ്രാസന ദേവാലയം ആർച്ച് ബിഷപ്പ് സൂസപാക്യം ആശീർവദിച്ച് പുനഃപ്രതിഷ്ഠ നടത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version