പ്രാദേശിക വാർത്തകൾ
മാതൃകയായി തിരുവനന്തപുരത്തെ കൈത്താങ്ങ് കൂട്ടായ്മ
തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ പരണിയം കൈത്താങ്ങ് വാട്സ്അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൂവാർ, പരണിയം കൊറോണ ബാധിത മേഖലയിലും സമീപ പ്രദേശത്തും ഭക്ഷ്യധാന്യ കിറ്റുകളും, മാസ്കുകളും, ഓൺലൈൻ പഠനം അർഹതപ്പെട്ട കുട്ടികൾക്ക് മൊബൈൽ ഫോണുകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഉദ്ഘാടനം കോവളം എം എൽ എ അഡ്വ. എം വിൻസന്റ് നിർവഹിച്ചു. യോഗത്തിൽ ശ്രീ അഡ്വ: വി സന്തോഷ് കുമാർ, ഇ സൈലസ്, ജെ രാജ്കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൈത്താങ്ങ് ഭാരവാഹികളായ ശ്രീ ഡി ചെല്ലയ്യൻ, ഡി വില്യം സജിൻ, എസ് റിനീഷ് ജിയോ, വി ദിപിൻ വിൻസെന്റ്, സി ഡിജു , എസ് ബിനു ഐസക്, അമൽ എസ് ഡേവിഡ്, ജെ ബിനു ജോൺ, വൈ അധിഷ, എന്നിവർ നേതൃത്വം നൽകി.