Connect with us

കേരളം

ടി എസ് രാജു മരിച്ചിട്ടില്ല! പ്രചരിക്കുന്നത് വ്യാജവാർത്ത

സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നെന്നും ടി.എസ്.രാജു പ്രതികരിച്ചു.

‘‘ഈ അടുത്ത് ഒരു സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപ്രാതം മരിക്കുന്നതായി അഭിനയിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ഇതു കണ്ടു തെറ്റിദ്ധരിച്ചാകാം ഞാൻ മരിച്ചെന്ന് വാർത്ത പ്രചരിക്കാൻ കാരണം.’’– ടി.എസ്.രാജു പറഞ്ഞു. വാർത്ത പ്രചരിച്ചതിനു പിന്നാലെ രാവിലെ മുതൽ തുടർച്ചയായി ഫോൺകോളുകൾ വരുന്നുണ്ടെന്നും എന്നാൽ ‘ദ് ഷോ ഈസ് ഗോയിങ് ഓൺ’ എന്നും അദ്ദേഹം പറഞ്ഞു.

‘ആത്മ’ അസോസിയേഷൻ വൈസ് പ്രസിഡന്റായ നടൻ കിഷോർ സത്യ ആണ് ടി.എസ്.രാജു മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആദ്യ സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രാജവിനെ കിഷോർ സത്യ ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.

ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കർ’ എന്ന ചിത്രത്തിൽ അവതരിപ്പിച്ച സർക്കസ് മാനേജരുടെ വേഷമാണ് ടി.എസ്.രാജുവിനു വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. ചിത്രത്തിലെ ‘ദ് ഷോ മസ്റ്റ് ഗോ ഓൺ’ എന്ന രാജുവിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അൻപതോളം സിനിമകളിൽ രാജു അഭിനയിച്ചിട്ടുണ്ട്. 1969ൽ എം.കൃഷ്ണൻ നായർ സംവിധായകനായ അനാച്ഛാദനം എന്ന പ്രേംനസീർ ചിത്രത്തിലൂടെയാണ് ടി.എസ്.രാജുവിന്റെ സിനിമാപ്രവേശം. സഹസംവിധായകനായ ഹരിഹരൻ മുഖേനയാണ് ചിത്രത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷം രാജുവിന് ലഭിച്ചത്.

അതിനുശേഷം സത്യൻ നായകനായ വെള്ളിയാഴ്ച എന്ന ചിത്രത്തിലും ഒരു വേഷം ലഭിച്ചു. നാടകങ്ങളിലൂടെയാണ് പിന്നീട് ടി.എസ്.രാജു തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി. 1995ൽ ത്രീ മെൻ ആർമി എന്ന സിനിമയിലൂടെയാണ് രാജു വീണ്ടും ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം32 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version